Friday, July 4, 2025 2:04 pm

സ്വര്‍ണക്കടത്ത് കേസ് : ഡല്‍ഹിയിൽ നിര്‍ണായക ചര്‍ച്ച , വിവരങ്ങള്‍ ആരാഞ്ഞ് കേന്ദ്രധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തിരുവനന്തപുരത്ത് നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ ഡല്‍ഹിയിൽ നിന്നും ഇടപെടൽ. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പരോക്ഷ നികുതി ബോർഡിനോട് ആരാഞ്ഞതായാണ് വിവരം. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണോയെന്നും ആലോചനയുണ്ട്. കേസിലെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കത്തയച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ധനമന്ത്രി വിശദാംശം ആവശ്യപ്പെട്ടത്. നിലവിൽ കേസിൽ കസ്റ്റംസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ മറ്റൊരു ഏജൻസിക്ക് കേസ് കൈമാറാം. ഇതിൽ കേന്ദ്രസര്‍ക്കാരിന് തടസമുണ്ടാകില്ല. അതേസമയം കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചതും ഗുണകരമാണ്.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെയാണ് ചോദ്യം ചെയ്യുക. ഇതിനായി കേന്ദ്രത്തിന്‍റെ അനുമതി തേടി കസ്റ്റംസ് കത്ത് നൽകി. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയത്. ബോർഡ് അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. അറ്റാഷയുടെ പേരിലാണ് സ്വർണ്ണം ഉൾപ്പെട്ട ബാഗ് എത്തിയത്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം.

രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്. പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചനകൾ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ രണ്ടാം ദിവസവും പരിശോധന നടത്തി. ശാന്തിഗിരി ആശ്രമത്തിൽ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടർന്ന് ആശ്രമത്തിലും പരിശോധിച്ചു. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. അതിനിടെ സ്വപ്ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി...

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

0
തിരുവനന്തപുരം : കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ...

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കണ്ണുപരിശോധനയ്ക്ക് മാത്രമായി ഇരുനിലയിലായി ഡെഡിക്കേറ്റഡ് ഐ യൂണിറ്റ് സജ്ജം

0
കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കണ്ണുപരിശോധനയ്ക്ക് മാത്രമായി ഇരുനിലയിലായി...

നിപ ബാധിതയായ യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു ; വിശദമായ സമ്പർക്ക പട്ടിക ഉടൻ

0
തിരുവനന്തപുരം : നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയായ യുവതിയുടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...