Wednesday, July 2, 2025 4:02 pm

നിറപുത്തരി ; കതിര്‍ കുലകള്‍ കറ്റകളാക്കി സമര്‍പ്പിക്കാന്‍ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ക്ഷേത്രങ്ങളില്‍ നിറപുത്തരി ചടങ്ങുകള്‍ പത്തിന്‌ നടക്കാനിരിക്കെ കതിര്‍ കുലകള്‍ കറ്റകളാക്കി സമര്‍പ്പിക്കാന്‍ കര്‍ഷകര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പരിധിയിലുള്ള ക്ഷേത്രങ്ങളില്‍ എല്ലാം പത്തിനാണ്‌ നിറപുത്തരി ഉത്സവം. ഇതിന്‍റെ ഭാഗമായി പുലര്‍ച്ചെ കതിര്‍ കറ്റകള്‍ ശ്രീകോലില്‍ പൂജിച്ച ശേഷം ഭക്തര്‍ക്ക്‌ പ്രസാദമായി വിതരണം ചെയ്യും. ശബരിമല അയ്യപ്പ ക്ഷേത്ര നട നിറപുത്തരി ഉത്സവത്തിനായി ഒന്‍പതിന്‌ വൈകിട്ട്‌ അഞ്ചിന്‌ തുറക്കും. 10 ന്‌ പുലര്‍ച്ചെ 5.45 നും രാവിലെ 6.15 നും മധ്യേ ആണ്‌ ചടങ്ങുകള്‍. തന്ത്രി കണ്‌ഠരര്‌ രാജീവര്‌, കണ്‌ഠരര്‌ ബ്രഹ്‌മദത്തന്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും.

ക്ഷേത്രങ്ങളിലേക്ക്‌ കതിര്‍ കുലകള്‍ നല്‍കുന്നതിനായി ആറന്മുള ഇടയാറമുള ചെറുപഴക്കാട്ട്‌ ദേവീക്ഷേത്രത്തിന്‍റെ ഒരേക്കര്‍ സ്‌ഥലത്ത് വിവിധ ഇനത്തിലുള്ള ജൈവ നെല്‍കൃഷിക്ക്‌ തുടക്കം കുറിച്ചിരുന്നു. ഇവിടെ കൊയ്‌ത്‌ ആരംഭിച്ചിട്ടുണ്ട്‌. ദേവീക്ഷേത്രത്തിന്‍റെ പത്തു വര്‍ഷമായി തരിശു കിടന്ന ഒരേക്കര്‍ സ്‌ഥലമാണ് നെല്‍കൃഷിക്ക്‌ വിട്ടു നല്‍കിയിരിക്കുന്നത്‌. ജൈവ നെല്‍കൃഷി സമ്പ്രദായത്തില്‍ ഹൈബ്രിഡ്‌ നെല്ല്‌ വിത്തുകളായ മനുരഗ്‌ന, സൗഭാഗ്യ, കാഞ്ചന, ജ്യോതി, ഉമ എന്നിവയാണ്‌ വിതച്ചിട്ടുള്ളത്‌. ചെങ്ങന്നൂര്‍ മുതല്‍ ശബരിമല വരെയുള്ള ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളിലും കരക്കാരുടെ ക്ഷേത്രങ്ങളിലും ചിങ്ങമാസത്തിലെ നിറപുത്തരി ചടങ്ങില്‍ നെല്‍ക്കതിര്‍ സമര്‍പ്പിക്കുക എന്നതുമാണ്‌ പ്രധാന ലക്ഷ്യം. ആറന്മുള ഗ്രാമ പഞ്ചായത്തും കൃഷി ഭവനും നെല്‍ കൃഷിക്ക്‌ പ്രോത്സാഹനം നല്‍കുന്നുണ്ട്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...

തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം

0
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം....

ഞങ്ങള്‍ പരിശോധന നടത്തും …പക്ഷെ സ്ഥാപനങ്ങളുടെ പേര് പറയൂല്ല …കൊന്നാലും പറയൂല്ല ;...

0
പത്തനംതിട്ട : ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഫുഡ് ആന്‍റ് സേഫ്ടിയുടെയും ആരോഗ്യ വകുപ്പിന്റെയും...

എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി

0
കോഴിക്കോട്: പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടയില്‍ എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ്...