ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതികള്‍ ര്‍ജിയുമായി ഡല്‍ഹി ഹൈക്കൊടതിയില്‍. നാലു പേരില്‍ മൂന്ന് പ്രതികളാണ് വധശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് മന്‍മോഹന്‍ന്റെ അധ്യക്ഷതയിലെ ബെഞ്ച് രാത്രി ഒമ്പതോടെ വാദം കേള്‍ക്കല്‍ ആരംഭിച്ചു.
നേരത്തെ പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ ഡല്‍ഹി പാട്യാല ഹൗസ് കോടതിക്ക് പുറത്ത് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഹര്‍ജി നല്‍കിയിരുന്നു. ഭര്‍ത്താവ് നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായിരുന്നു കോടതി തീരുമാനം. രാവിലെ കുട്ടിയുമായി എത്തിയ പുനിത ദേവി കോടതിക്ക് മുന്നില്‍ കുത്തിയിരുന്നു. കുറച്ചു സമയത്തിന് ശേഷം ചെരുപ്പെടുത്ത് സ്വന്തം ദേഹത്തേക്ക് തല്ലുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.