ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. ഇതുസംബന്ധിച്ച പുതുക്കിയ മരണ വാറണ്ട് പുറത്തിറക്കി. പ്രതികളിൽ ഒരാളായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതിന് പിന്നാലെയാണ് ഡൽഹി കോടതി പുതുക്കിയ മരണവാറണ്ട് പുറത്തിറക്കുന്നത്. ദയാഹർജി തള്ളിയതിന് ശേഷം 14 ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ എന്ന ചട്ടപ്രകാരമാണ് ഇന്നേക്ക് 14 ദിവസം തികയുന്ന ഫെബ്രുവരി ഒന്നിനു തന്നെ പ്രതികളെ തൂക്കിലേറ്റുന്നത്.
നിർഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും ; പുതുക്കിയ മരണവാറണ്ട് പുറത്തിറക്കി
RECENT NEWS
Advertisment