തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ ചഉ 736426 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. മലപ്പുറം ജില്ലയില്‍ വിറ്റ ചആ 143845 എന്ന ടിക്കറ്റ് നമ്പറിനാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
നിര്‍മല്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.
5,000 രൂപയില്‍ താഴെയുള്ള സമ്മാനതുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.