ന്യൂഡൽഹി : ഇന്ധനവില വർധനവ് അലട്ടുന്ന പ്രശ്നമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. വില തീരുമാനിക്കുന്നതിൽ കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്നമാണിതെന്നും അവർ പറഞ്ഞു. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു.
പെട്രോൾ ജിഎസ്ടി പരിധിയിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ജിഎസ്ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം. നിയമഭേദഗതിയുടെ ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.