ദില്ലി: നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ 2023-2024 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പുകൾ ആരംഭിച്ചു. എല്ലാ ഒന്നാം വർഷ സാധാരണ ബിരുദ വിദ്യാർത്ഥികൾക്കും 2023 ഒക്ടോബർ 15 വരെ അപേക്ഷിക്കാവുന്നതാണ്. പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നതാണ് സ്കോളര്ഷിപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ നിത അംബാനി വ്യക്തമാക്കിയിരുന്നു.
സ്കോളർഷിപ്പിനുള്ള തിരഞ്ഞെടുപ്പ് ക്രമം;
അഭിരുചി പരീക്ഷയിലെ പ്രകടനം പ്ലസ്ട് ടുവിലെ മാർക്ക്, ഗാർഹിക വരുമാനം, മറ്റ് നിർദ്ദിഷ്ട യോഗ്യതാ ആവശ്യകതകൾ എന്നിവ പോലുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ് നൽകുക. ലോകത്തിലെ ഏറ്റവും കൂടുതൽ യുവാക്കളുള്ളത് ഇന്ത്യയിലാണെന്നും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ നമ്മുടെ യുവജനങ്ങൾക്ക് അപാരമായ കഴിവുണ്ട് എന്നും റിലയൻസ് ഫൗണ്ടേഷന്റെ സിഇഒ ജഗന്നാഥ കുമാർ പറഞ്ഞു.
റിലയൻസ് ഫൗണ്ടേഷനിൽ നിന്നും അവരുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങൾ നൽകുമെന്നും യുവാക്കളെ അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ സഹായിക്കുന്നതിനും പ്രതിജ്ഞബദ്ധരായി പ്രവർത്തിക്കുമെന്നും ജഗന്നാഥ കുമാർ പറഞ്ഞു. 5000 ത്തോളം വിദ്യാർത്ഥികൾക്കാണ് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ നൽകുക. കഴിഞ്ഞ വർഷം യോഗ്യതയുടെയും അഭിരുചി പരീക്ഷയിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 5,000 വിദ്യാർത്ഥികളിൽ 51% സ്ത്രീകളും ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033