Friday, March 21, 2025 4:45 pm

നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 36,965 രൂപ നഷ്ടപരിഹാരമായി നൽകണം ; ഉപഭോക്തൃ തർക്ക പരിഹാര കോടതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഡൽഹി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 36,965/- രൂപ ഉപഭോക്താവിന് നഷ്ട്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവ് നൽകി. എറണാകുളം കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച കേസിലാണ് ഉത്തരവ്. ഫെഡറൽ ബാങ്ക് വഴിയാണ് പരാതിക്കാരൻ ഇൻഷുറൻസ് പോളിസി എടുത്തത്. നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ‘മാക്സ് ഹെൽത്ത്’ എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. പോളിസി കാലയളവിൽ കഴുത്തു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 21965/- രൂപയുടെ ബില്ല് വന്നു. ക്യാഷ് ലെസ്സ് ക്ലൈംമിനായി രേഖകൾ സമർപ്പിച്ചു.

മറ്റു ചില രേഖകൾ കൂടി വേണം എന്ന ആവശ്യത്തെ തുടർന്ന് അതും പരാതിക്കാരൻ സമർപ്പിച്ചു. എന്നാൽ ക്ലൈം ഇൻഷുറൻസ് കമ്പനി അനുവദിച്ചില്ല. തുടർന്നാണ് നഷ്ടപരിഹാരം, കോടതി ചെലവ്, ക്ലെയിം തുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകൾ പ്രകാരമാണ് ഇൻഷുറൻസ് തുക നിരസിച്ചതെന്ന്‌ ഇൻഷുറൻസ് കമ്പനി കോടതിയിൽ വാദം ഉയർത്തി. തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും ഇൻഷുറൻസ് തുക കൊടുക്കാനുള്ള ബാധ്യത ബാങ്കിന് ഇല്ലെന്നും ഫെഡറൽ ബാങ്ക് ബോധിപ്പിച്ചു. അവൃക്തമായ കാരണങ്ങൾ പറഞ്ഞു ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു. സാധാരണ ഉപഭോക്താക്കൾ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു. ഇൻഷുറൻസ് കമ്പനികൾ അവരുടെ നിയമപരമായി ചുമതലയിൽ നിന്നും പിന്മാറുന്നത് അന്യായമാണെന്ന്
ഡി. ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: കോവൂരില്‍ 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട്...

കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്നും 40ലക്ഷം രൂപ കവര്‍ന്നതായി പരാതി

0
കോഴിക്കോട്: പൂവാട്ടു പറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40ലക്ഷം രൂപ കവര്‍ന്നതായി...

പെരുമ്പാവൂർ കുറുപ്പുംപടിയിൽ ഏഴ് വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

0
കൊച്ചി: പെരുമ്പാവൂർ കുറുപ്പുംപടിയിൽ ഏഴ് വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. കുറുപ്പുംപടി...

പാലക്കാട് എൻ എസ് എസ് അകത്തേത്തറ എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു

0
പാലക്കാട്: എൻ എസ് എസ് അകത്തേത്തറ എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ ആരംഭിച്ച...