Monday, July 7, 2025 12:31 pm

നിവിൻ പോളിക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ ; അവസരം വാ​ഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗം ചെയ്തെന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടൻ നിവിൻ പോളിക്കെതിരെയുള്ള ബലാത്സംഗ കേസില്‍ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സം​ഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോതമം​ഗലം ഊന്നുകൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയപ്പെടുന്നു. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സം​ഗം എന്നീ ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയ ഒന്നാം പ്രതി, രണ്ടാം പ്രതി നിർമാതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ, എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ പല ​ദിവസങ്ങളിലായി ബലാത്സം​ഗം ചെയ്തെന്നാണ് യുവതി പറയുന്നത്. എന്നാല്‍, 4 മാസം മുമ്പ് യുവതി ഊന്നുകൽ പോലീസിൽ ഒരു പരാതി നൽകിയിരുന്നു. വി​ദേശത്ത് വെച്ച് തന്നെ ഒരു കൂട്ടം ആളുകൾ കൂട്ടമായി മർദ്ദിച്ചെന്നായിരുന്നു പരാതി. പോലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും ഈ അന്വേഷണവുമായി മുന്നോട്ട് പോയില്ല. പിന്നീടാണ് ഇ മെയിൽ വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുക. വിദേശത്ത് വെച്ച് ഷൂട്ട് ചെയ്ത സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവമെന്നും യുവതി പറയുന്നു. പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വായ്പൂര് പാലയ്ക്കൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം നടത്തി

0
വായ്പൂര് : വായ്പൂര് പാലയ്ക്കൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന...

റാന്നി താലൂക്ക് യൂണിയൻ അയ്യപ്പസേവാസംഘം തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം നടത്തി

0
വടശ്ശേരിക്കര : അഖിലഭാരത അയ്യപ്പ സേവാസംഘം റാന്നി താലൂക്ക് യൂണിയൻ അയ്യപ്പസേവാസംഘം...

മഹാരാഷ്ട്ര തീരത്ത് അജ്ഞാത ബോട്ട് ; ഹെലികോപ്ടറിൽ പരിശോധനക്കൊരുങ്ങി കോസ്റ്റ് ​ഗാർഡ്

0
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപം സംശയാസ്പദമായ ബോട്ട്...

വ്യക്തിത്വ വികസന, മാനസികാരോഗ്യ പരിശീലന പരിപാടി നടത്തി

0
പത്തനംതിട്ട : വികലമായ ചിന്തകൾവെടിഞ്ഞ്തികഞ്ഞ ആത്മവിശ്വാസത്തോടു കൂടി ജീവിക്കുവാൻ...