ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് രണ്ട് ഘട്ടമായാണ് കരയിലെത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആദ്യത്തെ ഘട്ടം പുലര്‍ച്ചെ രണ്ട് മണിയോടെ തീരം തൊടും. ആദ്യഘട്ടം ചുഴലിക്കാറ്റ് കഴിഞ്ഞാലും ജാഗ്രതയോടെ എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെ ഇരിക്കണം. ചുഴലിക്കാറ്റ് കടന്നുപോയെന്ന് കരുതി പുറത്തിറങ്ങരുത്. അധികം വൈകാതെ തന്നെ രണ്ടാം ഘട്ട ചുഴലിക്കാറ്റ് ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ചെന്നൈയിലും കാറ്റ് വീശും. നിവര്‍ തീവ്ര ചുഴലിക്കാറ്റായി മാറുന്നുണ്ടെന്നാണ് വിവരം. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചെന്നൈയില്‍ രാത്രി ഏഴ് മുതല്‍ നാളെ രാവിലെ ഏഴ് മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും. മെട്രോ സര്‍വീസുകളും നിര്‍ത്തിവെയ്ക്കും.
ചെന്നൈയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്‍പിആര്‍എഫ് സേനാംഗങ്ങളെയും വിന്യസിച്ചു. തീരപ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെമ്പരപാക്കം തടാകത്തില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി.