പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേത്വതത്തിൽ
തിരക്കഥാകൃത്ത് നിസാം റാവുത്തർ ഒന്നാം അനുസ്മരണവും തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പുരസ്കാര വിതരണവും നടന്നു. നാരങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും നാടക സീരിയൽ സിനിമ നടനുമായ കടമ്മനിട്ട കരുണാകരൻ നിസാം റാവുത്തർ – കലാഭവൻ മണി അനുസ്മരണം നടത്തി. നിസാം റാവുത്തറിൻ്റെ പേരിലുള്ള പുരസ്കാരം പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി പി.എസ്. രാജേന്ദ്രപ്രസാദ്തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായകനുമായ ജിനു എബ്രഹാമിന് നൽകി.
പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഫിലിപ്പ് മാത്യൂ, ജില്ല കൺവീനർ പി.സക്കീർ ശാന്തി, ബിജു ആർ.പിള്ള, രജീല ആർ. രാജം, സാഹിത്യക്കാരൻ എ. ജെ മുഹമ്മദ് ഷഫീർ, അഡ്വ. പി.സി ഹരി, ധന്യ തിയേറ്റർ മാനേജർ ബിജോയ് വർഗ്ഗീസ്, റാന്നി ശ്രീലക്ഷമി തിയേറ്റർ എം.ഡി സേതുനാഥ് എസ്, കെ.പി.രവി, വിഷ്ണു ജയൻ, നിർമ്മാതാവ് കെ.സി. വർഗ്ഗീസ്, എസ്. രാജേശ്വരൻ, വിഷ്ണു മനോഹരൻ, ബിനു കോശി, ബിനോയ് മലയാലപ്പുഴ , മഞ്ജു ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.