പത്തനംതിട്ട : മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് വാരാചരണവും നടന്നു. പുന്നക്കാട് മര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പച്ചക്കറി തൈ, വിത്ത്, വളം, മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും നടന്നു. വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ നിഖില്‍, പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് വാരാചരണവും
RECENT NEWS
Advertisment