Thursday, July 3, 2025 8:03 pm

​പു​ന​ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ തകര്‍ന്ന കൈവരി നിര്‍മ്മിച്ച്‌ നല്കാന്‍ നടപടിയായില്ല ; അപകഭീതിയില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ​കാ​യം​കു​ളം-​പു​ന​ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ ടി.​ബി ജംഗ്ഷനിലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ന്നി​ട്ട് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ത​ക​ർ​ന്ന ഭാ​ഗ​ത്ത് കൈ​വ​രി സ്ഥാ​പി​ക്കു​ന്ന​ത് നീ​ളു​ക​യാ​ണ്. തീ​രെ ഇ​ടു​ങ്ങി​യ പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് തു​ട​ക്ക ഭാ​ഗ​ത്ത് കൈ​വ​രി ഇ​ല്ലാ​ത്ത​ത് മൂ​ലം ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ തോ​ട്ടി​ലേ​ക്ക് മ​റി​യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​ത്തെ​യും ത​മി​ഴ്നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​മാ​യ​തി​നാ​ൽ രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ തി​ര​ക്കാ​ണ്. നി​ര​വ​ധി കെ.​എ​സ്.​ആ​ർ.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

കൂ​ടാ​തെ തൂ​ത്തു​ക്കു​ടി തു​റ​മു​ഖം, തെ​ങ്കാ​ശി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ട​ൺ​ക​ണ​ക്കി​ന് സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ടെ​യ്ന​ർ, ടോ​റ​സ് ലോ​റി​ക​ൾ ഇ​തു​വ​ഴി പോ​കു​ന്നു​ണ്ട്. തെ​ങ്കാ​ശി, സു​ന്ദ​ര​പാ​ണ്ഡ്യ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി പൂ​വ​ണ്ടി​ക​ളും ത​ല​ങ്ങും വി​ല​ങ്ങും ക​ട​ന്ന് പോ​കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ കെ.​പി. റോ​ഡ് വ​ഴി കാ​യം​കു​ള​ത്തെ​ത്തി ദേ​ശീ​യ പാ​ത​യി​ൽ ക​യ​റി കൊ​ച്ചി​ക്ക്​ പോ​കു​ന്ന നി​ര​വ​ധി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി​ക​ളു​മാ​യി നി​ര​വ​ധി ലോ​റി​ക​ളും മി​നി ലോ​റി​ക​ളും ക​ട​ന്നു പോ​കു​ന്നു​ണ്ട്. രാ​ത്രി​യി​ൽ പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​തും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. വീ​തി കു​റ​ഞ്ഞ പാ​ല​മാ​യ​തി​നാ​ൽ എ​തി​രെ വ​രു​ന്ന വ​ലി​യ വാ​ഹ​ന​ക്ക​ൾ​ക്ക് സൈ ​ഡ്കൊ​ടു​ക്കു​മ്പോ​ൾ ബൈ​ക്കു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും നി​യ​ന്ത്ര​ണം വി​ട്ട് കൈ​വ​രി ത​ക​ർ​ന്ന ഭാ​ഗ​ത്ത് കൂ​ടി തോ​ട്ടി​ലേ​ക്ക് പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളില്‍ താമസിക്കുന്ന മലപണ്ടാര...

സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍...

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

0
കോട്ടയം : മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി...