ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്നും മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് പ്രധാന മന്ത്രി കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പി രാജ്യദ്രോഹികളാണ്. രാമായണത്തിലെ രാവണനെ ഉദ്ധരിച്ചാണ് രാഹുല്‍ പ്രസംഗിച്ചത്. രാവണന്‍ കുംഭകര്‍ണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നത്. മോദി കേള്‍ക്കുന്നത് അദാനിയെയും അമിത് ഷായെയുമാണെന്നും രാഹുല്‍ പരിഹസിച്ചു.
എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു. താന്‍ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ ഹൃദയം കൊണ്ട് സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ രാഹുല്‍, അദാനിയെ കുറിച്ച് താന്‍ ഇന്ന് പ്രസംഗിക്കില്ലെന്നും ഭരണപക്ഷം ഭയപ്പെടേണ്ടെന്നും പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. ഭാരത് ജോഡോ യാത്രയില്‍ നിന്നും നിരവധി പാഠങ്ങള്‍ പഠിച്ചു. ഇന്ത്യയെ അറിയാനുള്ള യാത്ര ഇനിയും തുടരും. യാത്രയില്‍ യഥാര്‍ഥ ഹിന്ദുസ്ഥാനെയാണ് കണ്ടത്. മോദിയുടെ ജയിലില്‍ പോകാന്‍ താന്‍ തയാറാണെന്നും രാഹുല്‍ വ്യക്തമാക്കി.