ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർദ്ധൻ. ഏഴ് ദിവസത്തിനുള്ളിൽ 188 ജില്ലകളിൽ ഒരു കോവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. വാക്സിനേഷനിലൂടെ രാജ്യത്ത് മരണം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ അതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. വാക്സിന്റെ പാർസ്വഫലങ്ങള്‍ കുറഞ്ഞതായും കാണുന്നു. ഇത് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് കാണുന്നതെന്ന് പറഞ്ഞു. 2500 ലാബുകളാണ് രാജ്യത്ത് ഇപ്പോൾ പരിശോധനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. വാക്സിനെതിരെയുള്ള വ്യാജപ്രചരണങ്ങൾക്ക് എതിരെ നേരത്തെയും ഹർഷവർദ്ധൻ രംഗത്തെത്തിയിരുന്നു.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ മൂലം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല ; കേന്ദ്ര ആരോഗ്യമന്ത്രി
RECENT NEWS
Advertisment