തുറയൂര്‍ : തുറയൂർ പിഎച്സിയിൽ ഡോക്ടറില്ലെന്ന് പരാതി. വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരാണ് ആരോഗ്യ കേന്ദ്രത്തിലെത്തി മടങ്ങേണ്ടി വരുന്നത്. കുട്ടികളുമായി വരുന്നവരും ഏറെയാണ്. ഡോക്ടര്‍ ഇല്ലാത്ത അവസരത്തില്‍ പകരം സംവിധാനത്തിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ‘ഇന്ന് ഡോക്ടർ ഇല്ല’ എന്ന ബോർഡ് ആണ് ദിവസവും ഇവിടെ കാണുന്നത്. ആശുപത്രിയില്‍ സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പാവപ്പെട്ട ജനങ്ങളുടെ ആശ്രയമാണ് തുറയൂരിലെ ആരോഗ്യകേന്ദ്രം എന്നാല്‍ തുടർച്ചയായി ഡോക്ടർ ഇല്ലാതെ വരുമ്പോൾ ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നുവെന്നും അധികൃതര്‍ ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതാണെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഡോക്ടർ വരുന്നതു വരെ പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പ് നല്കി.