Tuesday, May 6, 2025 4:22 pm

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ അധികമായി സ്ലിപ്പ് ലഭിച്ചത് പിഴവ് മൂലമല്ലെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ ഏപ്രില്‍ 17 ന് നടന്ന ഇവിഎം കമ്മീഷനിംഗിലാണ് അധിക വോട്ട് രേഖപ്പെടുത്തിയതായി പരാതി ലഭിച്ചത്. 36-ാം നമ്പര്‍ ബൂത്തിലേക്ക് നല്‍കാനുള്ള ഒരു വോട്ടിംഗ് മെഷീനില്‍ ടെക്‌നീഷ്യന്മാര്‍ ചിഹ്നം ലോഡ് ചെയ്ത് ടെസ്റ്റ് പ്രിന്റ് നല്‍കിയപ്പോള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പേര് പ്രിന്റ് ചെയ്ത വരുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതിനാലും പേപ്പര്‍ കൂടുതലായി ഉപയോഗിക്കേണ്ടിവരുന്നതിനാലും ടെസ്റ്റ് പ്രിന്റ് തുടങ്ങിയ ഉടന്‍ ടെക്‌നീഷ്യന്‍ ഇവിഎം സ്വിച്ച് ഓഫ് ചെയ്തു. ഈ സമയം ബാലറ്റിലെ ആദ്യ സ്ഥാനാര്‍ഥിയായ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്ന് മെഷീന്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ സ്ലിപ്പ് കട്ട് ചെയ്തു വീണില്ല. തുടര്‍ന്ന് ഒന്‍പത് വോട്ടുകള്‍ മോക്ക്‌പോള്‍ നടത്തിയപ്പോള്‍ ഒന്‍പത് പേപ്പര്‍ സ്ലിപ്പിനോടൊപ്പം ആദ്യത്തെ ടെസ്റ്റ് പ്രിന്റിന്റെ പേപ്പര്‍ സ്ലിപ്പ് കട്ട് ചെയ്തു വിവിപാറ്റിന്റെ ട്രേയില്‍ വീണിരുന്നു. ഈ ടെസ്റ്റ് ബാലറ്റില്‍ നോട്ട് ടു ബി കൗണ്ടട് എന്ന് വ്യക്തായി രേഖപ്പെടുത്തിരുന്നു.

കണ്‍ട്രോള്‍ യൂണിറ്റില്‍ ആകെ വോട്ട് ഒന്‍പതെന്നും തുടര്‍ന്ന് ഓരോ സ്ഥാനാര്‍ഥിക്കും ഒരു വോട്ടു വീതം ലഭിച്ചതായും (നോട്ട ഉള്‍പ്പെടെ) പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇതേ മെഷീനില്‍ 1004 വോട്ടുകള്‍ മോക്‌പോള്‍ നടത്തിയപ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ആകെ വോട്ടുകളുടെ എണ്ണവും പേപ്പര്‍ സ്ലിപ്പുകളുടെ എണ്ണവും യോജിച്ചുവന്നിരുന്നു. ആദ്യം മോക്‌പോള്‍ നടത്തിയപ്പോള്‍ ഒന്‍പത് ബാലറ്റ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നം ഉള്ളതും പത്താമത്തെ ബാലറ്റില്‍ നോട്ട് ടു ബി കൗണ്ടട് എന്ന മേലെഴുത്തും ഉണ്ടായിരുന്നു. അത് കൗണ്ടിംഗിന് ഉപയോഗിക്കില്ല. എല്ലാ പ്രാവശ്യവും മോക്‌പോള്‍ നടത്തിയപ്പോള്‍ പോള്‍ ചെയ്ത ആകെ വോട്ടും കണ്‍ട്രോള്‍ യൂണിറ്റിലെ ആകെ വോട്ടും തുല്യമായി വന്നിട്ടുള്ളത് അവിടെ ഉണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ബോധ്യപ്പെട്ടിരുന്നു. യാതൊരുവിധ സാങ്കേതിക തകരാര്‍ ഇല്ലാത്തതും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ സഹായകമായ വോട്ടിംഗ് യന്ത്രങ്ങളാണ് ഇപ്പോള്‍ ഉപയോഗിച്ചുക്കുന്നതെന്നും വരണാധികാരി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു

0
ഇരവിപേരൂർ : ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന...

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര...

അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല ; അപകടഭീതിയിൽ യാത്രക്കാർ

0
മല്ലപ്പള്ളി : മങ്കുഴിപ്പടി–ചെങ്ങരൂർ റോഡിൽ അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല....

റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ ടിപ്പര്‍ ലോറിക്കാരും മാനേജ്മെന്റ്മായി തര്‍ക്കം

0
പീരുമേട് : റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ (HIGHRANGE METAL CRUSHER)...