തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിൽ വലഞ്ഞ് പോലീസ്. ടാക്സി വിളിച്ചാണ് പല സ്റ്റേഷനുകളുടേയും പ്രവർത്തനം. തൽക്കാലിക ആശ്വാസത്തിന് ഇന്ന് 1000 രൂപ വെച്ച് ഓരോ പോലീസ് വാഹനങ്ങള്‍ക്ക് നൽകിയെങ്കിലും പ്രതിസന്ധി രൂക്ഷമാണ്. എസ്എപിയിലെ പോലീസ് പെട്രോള്‍ പമ്പിൽ നിന്നും ഇന്ധനം നൽകുന്നത് ഐപിഎസുകാരുടെ വാഹനങ്ങള്‍ക്ക് മാത്രമാണ്. സ്റ്റേഷൻ വാഹനങ്ങള്‍ക്കും മറ്റ് യൂണിറ്റിലെ വാഹനങ്ങള്‍ക്കും ഇന്ധന വിതരണം നിർത്തിയിട്ട് ഒരാഴ്ചയായി. വാഹനങ്ങള്‍ നിരത്തിലിറക്കാൻ കഴിയാത്ത വന്നതോടെ താളം തെററിയിരിക്കുകയാണ് പോലീസ് പ്രവർത്തനം. സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ഓരോ സ്റ്റേഷനിലും മൂന്നും നാലും ജീപ്പുകളുണ്ട്. സ്വന്തം കൈയിൽ നിന്നും എസ്എച്ച്ഒമാരും എസ്ഐമാരും പണമിട്ട് പെട്രോളടിച്ചാണ് വാഹനം ഓടിച്ചിരുന്നത്.
മന്ത്രിമാർക്ക് പൈലറ്റ് പോകേണ്ട വാഹനത്തിന് കയ്യിൽ നിന്നും പണം കൊടുത്ത് വരെ ഇന്ധനമടിക്കുകയാണ് പോലീസുകാർ. ചില പമ്പുടമകള്‍ ആദ്യം കടം കൊടുത്തിരുന്നു. എന്നാൽ അവരും ആ സേവനം നിർത്തി. ചില സ്റ്റേഷനുകള്‍ക്ക് അറസ്റ്റ് ചെയ്ത പ്രതിയെ ജയിലാക്കാൻ വരെ ടാക്സി വിളിക്കേണ്ടി വന്നു. ഇതിനിടെ ജി-20 യിൽ പങ്കെടുക്കേണ്ട വിഐപികളെത്തി. ഇവർക്ക് പൈലറ്റ് പൊകാൻ ഇന്ധമില്ലെന്ന് അറിയിച്ചതിന് പിന്നാലെ ഓരോ ജീപ്പിനും 1000 രൂപ വെച്ച് ഇന്ന് നൽകി. ഈ പണം കൊണ്ടുമാത്രം പിടിച്ചുനിൽക്കാനാകില്ല.
എസ്എപി ക്യാമ്പിലെ പോലീസ് പെട്രോൾ പമ്പിൽ നിന്നാണ് തലസ്ഥാനത്തെ മുഴുവൻ പോലീസ് വാഹനങ്ങൾക്കും ഇന്ധനമടിച്ചിരുന്നത്. ഒന്നരക്കോടി കുടിശ്ശിക വന്നതോടെ ഇന്ധന കമ്പനി ഈ പമ്പിലേക്കുള്ള വിതരണം നിർത്തി. ബൾക്ക് പർച്ചേസായതിനാൽ ഉയർന്ന നിരക്കിലാണ് കമ്പനിയിൽ നിന്നും ഇന്ധനം വാങ്ങുന്നത്. അതിന് ധനവകുപ്പ് ഉടക്കിട്ടതും പ്രശ്നമായി. പെട്രോൾ അടിക്കാൻ കാശില്ലാത്തതിനാൽ പോലീസ് വാഹനങ്ങൾ ഇറക്കാനാകാത്തത് അന്വേഷണത്തെ വരെ ബാധിച്ചിട്ടുണ്ട്. ഹൈവേ പൊലീസും പിങ്ക് പോലീസും പേരിന് മാത്രമാക്കി റോന്തു ചുറ്റൽ. കനത്ത സുരക്ഷ വേണ്ട തലസ്ഥാനത്തെ പോലീസിന്റെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വകുപ്പുകൾക്ക് അനക്കമില്ല.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.