മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവിസ് നടത്താത്തത് യാത്രക്കാരെ വലക്കുന്നതായി പരാതി. മറ്റ് ദിവസങ്ങളിൽ ബസുകൾ നിരത്തിലുണ്ടെങ്കിലും ഞായറാഴ്ചകളിലാണ് മിക്ക സർവിസുകളും മുടക്കുകയാണ്. ചില സർവിസുകൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്. കോട്ടയം, കോഴഞ്ചേരി, തിരുവല്ല, ആനിക്കാട്, കാഞ്ഞിരപ്പള്ളി, ചുങ്കപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഞായറാഴ്ചകളിൽ ബസുകൾ കുറവാണ്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന തിരുവല്ല, കല്ലൂപ്പാറ പ്രദേശങ്ങളിൽ യാത്രക്കാർ നട്ടംതിരിയുന്ന അവസ്ഥയാണ്. കിഴക്കൻ മലയോര മേഖലകളിലേക്ക് ഞായറാഴ്ചകളിലെ നിരവധി ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി വെട്ടിക്കുറക്കുന്നതായും സർവിസുകൾ പൂർണമായും ഒഴിവാക്കുന്നതായും പരാതിയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്. എന്നാൽ, കലക്ഷൻ കുറവായതിനാലാണ് സർവിസ് നടത്താത്തതിന് കാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. യാത്രാദുരിതത്തിന് പരിഹാരം കാണാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1