പാലാ : ലൈസന്‍സിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത സംരംഭകന്റെ പേരും സര്‍ക്കാരിന്റെ സംരംഭക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 10 വര്‍ഷമായി നടത്തിവന്നിരുന്ന സ്ഥാപനം തീ കത്തി നശിച്ചതിനെത്തുടര്‍ന്ന് സംരംഭകവര്‍ഷത്തില്‍ തന്നെ പുതിയ ലൈസന്‍സിനായി അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. സര്‍ക്കാരിന്‍റെ പട്ടിക കണ്ട് ആശ്ചര്യപ്പെടുകയാണ് പാലാ സ്വദേശിയായ പി.എന്‍.മനോജ്. സര്‍ക്കാര്‍ പദ്ധതിയിലൂടെ കൊണ്ടുവന്ന ഒരു ലക്ഷത്തിലധികം സംരഭങ്ങളിലൊന്നാണ് പണം മുടക്കിയ സംരഭകന്‍ ഇങ്ങനെ ദിവസവും പൊടി തട്ടിവെക്കുന്നത്.
പാലാ സ്വദേശിയായ മനോജ് 2012 മുതലാണ് ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് നടത്തിവന്നത്. 2021 ഏപ്രില്‍ മാസത്തില്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലം കെട്ടിടം കത്തി നശിച്ചു. 10 ലക്ഷം രൂപയുടെ നാശനഷ്ടം. പിന്നീട് പലരുടെയും സഹായത്തിലാണ് നാലുമാസം മുന്‍പ് കെട്ടിടം ഇങ്ങനെയാക്കിയത്. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയതല്ലാതെ ഒന്നും നടന്നില്ല. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ നഗരസഭയുടെ ലൈസന്‍സുമില്ല.
തൊട്ടടുത്ത വീടുമായി 25 മീറ്റര്‍ അകലം പാലിക്കണമെന്ന നിയമമാണ് ലൈസന്‍സിനുള്ള തടസവും. സംരഭകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ വെബ്പോര്‍ട്ടലായ കെ സ്വിഫ്റ്റില്‍ മനോജ് റജിസറ്റര്‍ ചെയ്തിരുന്നു. ഇപ്പോഴും അറിയാത്തത് ഒന്നുമാത്രമാണ്. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനം എങ്ങനെ സംരഭങ്ങളുടെ പട്ടികയിലെത്തി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.