കൊച്ചി: സിനിമയിലെ വനിത സംഘടന ഡബ്ല്യുസിസി, സിനിമ രംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാന്‍ നിര്‍ദേശങ്ങളുമായി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ പ്രഖ്യാപനം ഡബ്ല്യുസിസി നടത്തിയത്. പുറത്തുവന്ന ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ പുതിയ നിർദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, ഇവ മുന്നോട്ട് വയ്ക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇവര്‍ പറയുന്നത്. എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഇന്ന് ഞങ്ങൾ ഒരു പരമ്പര ആരംഭിക്കുകയാണ്. തുറന്ന മനസ്സോടെ ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും , ഐക്യദാർഢ്യത്തോടെ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വെള്ളിത്തിരക്കുള്ളിലും പുറത്തും നമ്മുടെ സിനിമാ വ്യവസായത്തെ മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു പെരുമാറ്റച്ചട്ടമാണിത്.
നവംബറിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് , ജനുവരിയിലേക്ക് മാറ്റാൻ ആണ് നീക്കം. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് തീരുമാനിച്ചിരുന്നത്. എന്നാൽ നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സിനിമ നയ രൂപീകരണ സമിതി വ്യക്തമാക്കി. ഗോവ ചലച്ചിത്ര മേള നവംബർ 20 മുതൽ 28 വരെയാണ്. ഈ ഡിസംബർ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. അതിലെ അന്തിമ തീരുമാനം സർക്കാർ ഉടൻ എടുക്കും എന്നും നയരൂപീകരണ സമിതി വ്യക്തമാക്കി. നിലവിൽ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെ സിനിമ കോൺക്ലേവ് നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ ജാമ്യം നൽകിയ ഉത്തരവിനെതിരെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ ഇപ്പോഴത്തെ പുതിയ നീക്കം. മുകേഷിന് ജാമ്യം നൽകിയതിനെതിരെ എസ് ഐ ടി അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്.