വാട്സ്ആപ്പിൽ അയച്ച മെസ്സേജിൽ തെറ്റ് പറ്റിയോ? അത് ഡിലീറ്റ് ചെയ്യാൻ നിക്കണ്ട ഇനി ഇത്തരം തെറ്റ് പറ്റിയ മെസ്സേജുകൾ എഡിറ്റ് ചെയ്ത് വീണ്ടും അയക്കാവുന്നതാണ്. ഇതിനായുള്ള ഫീച്ചർ അടുത്തിടെ പുറത്തിറക്കിയ അപ്ഡേറ്റിൽ വാട്സ്ആപ്പ് നൽകിയിട്ടുണ്ട്. അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ സ്റ്റാറ്റസിലൂടെ പുതിയ അപ്ഡേഷന്റെ വിവരങ്ങൾ വാട്സ്ആപ്പ് നൽകുന്നതാണ്. എഡിറ്റ് ഓപ്ഷനിൽ മെസ്സേജ് അയച്ച ആൾക്ക് ഗ്രൂപ്പിലോ പേഴ്സണലോ ആയിട്ട് അയച്ച മെസ്സേജുകൾ തിരുത്താവുന്നതാണ്. എന്നാൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ സമയപരിധിയുണ്ട്. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ അപ്ഡേറ്റ് ചെയ്ത എല്ല ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകുന്നതാണ്.
നേരത്തെ അയച്ച മെസ്സേജിൽ തെറ്റ് ശ്രദ്ധയിൽപെട്ടാൽ ആ മെസ്സേജ് മുഴുവൻ ഡിലീറ്റ് ചെയ്ത് ആദ്യം മുതൽ ടൈപ് ചെയ്യണമായിരുന്നു എന്നാൽ പുതിയ എഡിറ്റ് ഫീച്ചറിൽ അയച്ച മെസ്സേജിൽ തെറ്റ് ശ്രദ്ധയിൽപെട്ടാൽ തെറ്റ് പറ്റിയ ഭാഗം മാത്രമായിട്ട് എഡിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് സമയലാഭവും കൂടുതൽ സൗകര്യവും നൽകുന്നാണ് പുതിയ എഡിറ്റ് ഓപ്ഷൻ. എങ്ങനെയാണ് എഡിറ്റ് ഓപ്ഷൻ പ്രവർത്തിക്കുന്നത് എന്ന് നോക്കാം. ഇതിന് ആദ്യമായി നിങ്ങൾ ആർക്കെങ്കിലും വാട്സ്ആപ്പിലൂടെ മെസ്സേജ് അയക്കുക. മെസ്സേജിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അയച്ച മെസ്സേജിൽ അൽപനേരം ടാപ് ചെയ്ത് പിടിക്കുക. മെസേജ് സെലക്റ്റ് ആയിക്കഴിഞ്ഞാൽ കുറച്ച് ഓപ്ഷനുകൾ കാണാം ഇതിൽ നിന്ന് ത്രീ ഡോട്ട് മെനു തിരഞ്ഞെടുക്കുക. ഇപ്പോൾ ഇൻഫോ, കോപ്പി, എഡിറ്റ് എന്നീ മൂന്ന് ഓപ്ഷനുകൾ കാണാൻ സാധിക്കും.
ഇതിൽ നിന്ന് എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്തുകഴിഞ്ഞാൽ നിങ്ങൾക്ക് അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാൻ സാധിക്കും. അതേ സമയം മെസ്സേജ് അയച്ചതിന് ശേഷം പതിനഞ്ച് മിനുറ്റിനുള്ളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. ഇല്ലാത്ത പക്ഷം നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കില്ല. മെസേജ് എഡിറ്റ് ചെയ്താൽ അയച്ച ആളിനും മെസേജ് ലഭിച്ച ആളിനും മെസേജിന് താഴെയായി എഡിറ്റഡ് എന്ന് എഴുതി കാണിക്കും.എന്നാൽ മെസ്സേജ് എഡിറ്റ് ചെയ്യുന്നതിന് മുമ്പ് മെസ്സേജ് ലഭിച്ചയാൾ തുറന്നു നോക്കിയാൽ എഡിറ്റ് ചെയ്യപ്പെടുമെങ്കിലും രണ്ടാമത് നോട്ടിഫിക്കേഷൻ ലഭിക്കില്ല. ഫോട്ടോകൾ, വീഡിയോകൾ മറ്റ് മീഡിയ ഫയലുകൾ എന്നിവയ്ക്ക് അടിക്കുറിപ്പുകളായി അയക്കുന്ന സന്ദേശങ്ങളിലും എഡിറ്റ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഈ സൗകര്യത്തിന് പുറമെ മറ്റ് ചില സൗകര്യങ്ങളും പുതിയ അപ്ഡേറ്റിൽ വാട്സ്ആപ്പ് ചേർത്തിട്ടുണ്ട്.
സ്വകാര്യതയെ മുൻനിർത്തിയാണ് മറ്റൊരു ഫീച്ചർ വാട്സ്ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക ചാറ്റുകളിൽ ഫിംഗർപ്രിന്റ് ലോക്ക് ഇടാൻ സഹായിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറാണ് പുതിയതായി വാട്സ്ആപ്പ് കൂട്ടിച്ചേർക്കുന്നത്. ഈ ഫീച്ചർ ലഭ്യമാകാനായി ഉപഭോക്താക്കൾ ചാറ്റ് പ്രൊഫൈൽ സെക്ഷനിലേക്ക് പോകണം. ശേഷം ചാറ്റ് ലോക്ക് ഫീച്ചർ എനബിൾ ചെയ്യണം സ്വകാര്യത ആവശ്യമുള്ള എല്ലാ ചാറ്റിലും നിങ്ങൾ ഇത് പിൻതുടരേണ്ടതാണ്. ഈ വിഭാഗം ലോക്കഡ്ചാറ്റ് എന്ന ഒരു ഫോൾഡർ പോലെ പ്രത്യേകമായി പ്രത്യേക്ഷപ്പെടും. സ്ക്രീനിന്റെ മുകൾ ഭാഗത്തായിരിക്കും ഈ ചാറ്റുകൾ കാണാൻ സാധിക്കുക. ഐഒഎസിലും ചില അപ്ഡേഷൻ അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. പ്ലാറ്റ്ഫോമിലെ ഡിസൈനിലും സ്റ്റിക്കറുകളിലും അവതാർ വിഭാഗങ്ങളിലുമാണ് അപ്ഡേഷൻ നടത്തിയിരിക്കുന്നത്. ടാബ് ബാറിലും നാവിഗേഷൻ ബാറിലും വാട്സ്ആപ്പ് ചില വിത്യാസങ്ങൾ വരുത്തിയിട്ടുണ്ട്.