Friday, May 9, 2025 9:47 am

അശോകന്‍ ചേട്ടനെ ഇനി അനുകരിക്കില്ല: നടന്‍ അസീസ് നെടുമങ്ങാട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ അശോകനെ ഇനി അനുകരിക്കില്ലെന്ന് തുറന്നുപറഞ്ഞ് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. മിമിക്രി വേദികളില്‍ അസീസ് തന്നെ അനുകരിക്കുന്നത് മോശമാണെന്ന് അശോകന്‍ പറഞ്ഞതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. പഴഞ്ചന്‍ പ്രണയം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അസീസിന്‍റെ പ്രതികരണം
‘അശോകേട്ടന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിർത്തി. അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കിടയിൽ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്യണം. ടിവിയിൽ പക്ഷേ ഇത്രയും വേണ്ട. സിനിമയിൽ ഒട്ടും വേണ്ട…’ അസീസ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പേ എത്തണം ; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി

0
കൊച്ചി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ...

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളെ പ്ര​തി​യാ​ക്കി​യ കു​റ്റ​പ​ത്രം കോ​ട​തി ത​ള്ളി ; വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സി​ൽ...

0
പ​ത്ത​നം​തി​ട്ട : കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ദമ്പതികള്‍ സ​ഞ്ച​രി​ച്ച...

സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കൺട്രോൾ റൂം തുറന്ന് കേരളം

0
തിരുവനന്തപുരം : സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കൺട്രോൾ റൂം തുറന്ന് കേരളം. ആഭ്യന്തര...

ക​രി​ങ്ങാ​ലി പാ​ട​ത്തെ കൊ​യ്ത്ത് പ്രതിസന്ധിയില്‍ ; യ​ന്ത്ര​വാ​ട​ക താ​ങ്ങാ​നാ​കാതെ കര്‍ഷകര്‍

0
പ​ന്ത​ളം : തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ ക​രി​ങ്ങാ​ലി പാ​ട​ത്തെ...