ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ പാകിസ്താന്റെ വിമർശനം തള്ളി ഇന്ത്യ. മറ്റുള്ളവരോട് പ്രസംഗിക്കുന്നതിനുപകരം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരിതാപകരമായ സ്വന്തം റെക്കോഡ് പാകിസ്താൻ പരിശോധിക്കണമെന്ന് ഇന്ത്യ പറഞ്ഞു. നിയമത്തെക്കുറിച്ചുള്ള പാകിസ്താന്റെ അഭിപ്രായങ്ങൾ നിക്ഷിപ്ത താൽപര്യത്തോടെയുള്ളതും അടിസ്ഥാനരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ അയൽരാജ്യത്തിന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് നിയമം ഇന്ത്യൻ മുസ്‍ലിംകളുടെ മതപരവും സാമ്പത്തികവുമായ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് പാകിസ്താൻ വിദേശകാര്യ വക്താവ് ആരോപിച്ചതിനെതുടർന്നാണ് ഇന്ത്യയുടെ പ്രതികരണം.നിയമം ഇന്ത്യൻ മുസ്‍ലിംകളെ കൂടുതൽ അരികുവത്കരിക്കുന്നതിന് കാരണമാകുമെന്ന് ഗുരുതരമായ ആശങ്കയുണ്ടെന്നും പാകിസ്താൻ പ്രതികരിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033