മൂന്നാർ : താത്കാലിക ഡ്രൈവർമാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്ന് ജില്ലയിലെ പല റവന്യൂ ഓഫീസുകളുടെയും പ്രവർത്തനം അവതാളത്തിലായി. കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിലും കൈയേറ്റവും അനധികൃത നിർമാണങ്ങളും ഏറെ നടക്കുന്ന ദേവികുളം താലൂക്കിലുമാണ് ഏറ്റവും കൂടുതൽ പ്രശ്നം. ഡ്രൈവർമാരില്ലാത്തതിനാൽ കൈയേറ്റം ഒഴിപ്പിക്കൽ പോലെയുള്ള നടപടികൾക്കും പരിശോധനയ്ക്കും മറ്റ് ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കോ പോകാൻ കഴിയുന്നില്ല. ഇതുവരെ പകരം സംവിധാനമൊന്നും ഒരുക്കിയിട്ടുമില്ല. പിരിച്ചുവിട്ട ഡ്രൈവർമാരെ തിരിച്ചെടുത്ത് ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
വണ്ടിയോടിക്കാൻ ആളില്ല ; റവന്യൂ ഓഫീസുകൾ അവതാളത്തിൽ
RECENT NEWS
Advertisment