ചേര്‍ത്തല: തെരഞ്ഞെടുപ്പ് കാലത്ത് കൂട്ടത്തോടെ അയ്യപ്പനെ വിളിച്ചവര്‍ക്ക് ഇപ്പോള്‍
വേണ്ടാതായെന്നും വോട്ടിനുവേണ്ടി അയ്യപ്പനെ എല്ലാവരും മാര്‍ക്കറ്റ് ചെയ്യുകയായിരുന്നെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി വൈദിക യോഗം സംസ്ഥാന വാര്‍ഷിക പൊതുയോഗവും തെഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സമുദായ അംഗങ്ങള്‍ പങ്കെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആത്മീയ അടിത്തറയില്ലാത്തതാണ് സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണം. സംഘടിതശക്തിയാകാന്‍ കഴിയാത്തതിനാല്‍ ഈഴവരെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വേണ്ടാത്ത സ്ഥിതിയായെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചെയര്മാന് ഇ.കെ. ലാലന് തന്ത്രി അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സലര്‍ എ.ജി. തങ്കപ്പന് മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിനെ വെള്ളാപ്പള്ളി നടേശന് ആദരിച്ചു. പി.വി. ഷാജി ശാന്തി, പവനേഷ് ശാന്തി, രാമചന്ദ്രന് ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.