പത്തനംതിട്ട : കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് നിലനില്‍ക്കുന്ന കാലത്തോളം ഭരണഘടനാ ശില്‍പി ഡോ. ബാബാ സാഹെബ് അംബേദ്കറുടെ സ്മരണ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പഴകുളം മധു പറഞ്ഞു. ബി.ആര്‍. അംബേദ്കറിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ആഭ്യന്തര മന്ത്രി അമിത്ഷായെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ അംബേദ്കര്‍ സമ്മാന്‍ ജില്ലാ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാനായ ദേശീയ നേതാവിനെ അധിക്ഷേപിച്ചതിലൂടെ രാജ്യദ്രോഹ കുറ്റമാണ് അമിത് ഷാ ചെയ്തത്. ഭരണഘടന തിരുത്താന്‍ ശ്രമിക്കുന്നതും സംവരണം അട്ടിമറിക്കുന്നതും ജാതി സര്‍വ്വേ ആവശ്യം നിരാകരിക്കുന്നതും ബി.ജെ.പി യുടെ അംബേദ്കര്‍ വിരോധമാണന്നും പഴകുളം മധു പറഞ്ഞു.
ഡി.ഡി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, സുനില്‍. എസ്. ലാല്‍, എസ്.വി. പ്രസന്നകുമാര്‍, സിന്ധു അനില്‍, ജി. രഘുനാഥ്, ഡി.എന്‍. തൃദീപ്, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, ബിജു വര്‍ഗീസ്, ബിനു ചക്കാലയില്‍, റോജി പോള്‍ദാനിയേല്‍, ഏഴംകുളം അജു, ബി. നരേന്ദ്രനാഥ്, കെ.വി. സുരേഷ് കുമാര്‍, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, എ.കെ. ലാലു, നഹാസ് പത്തനംതിട്ട, ശ്യാം. എസ്. കോന്നി, അലന്‍ ജിയോ മൈക്കിള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, പി.കെ. മോഹന്‍രാജ്, ആര്‍. ദേവകുമാര്‍, സക്കറിയ വര്‍ഗീസ്, ദീനാമ്മ റോയി എന്നിവര്‍ പ്രസംഗിച്ചു.