പത്തനംതിട്ട : ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ കുമ്പഴയിലെ നഗരസഭാ പ്രാഥമിക ആരോഗ്യകേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കില്‍. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറെ സഹായകമായിരുന്നു ഈ ഹെല്‍ത്ത് സെന്റര്‍. ഡോക്ടര്‍മാരുടെ സേവനം രാവിലെ മുതല്‍ വൈകിട്ട് വരെ ഇവിടെ ലഭിച്ചിരുന്നു. കുമ്പഴയിലോ സമീപത്തോ മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ സ്വകാര്യ മേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ ഇല്ലാത്തതിനാല്‍ ദിവസേന നൂറുകണക്കിന് രോഗികളാണ് ഈ ഹെല്‍ത്ത് സെന്ററിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒന്നാം തീയതി മുതൽ ഒ.പി സമയം ഉച്ച വരെയായി വെട്ടിക്കുറച്ചു. ഇവിടുത്തെ ഡോക്ടര്‍മാരെ ഉച്ചക്ക് ശേഷം പതിനാറാം വാർഡിലെ മയിലാടുപാറ വെൽനെസ് സെന്ററില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്. പതിനാറാം വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജെറി അലക്സിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് കുമ്പഴ വികസന സമിതി ആരോപിച്ചു.
യു.ഡി.എഫിന്റെ ഭരണകാലത്ത് വാര്‍ഡ് കൌണ്‍സിലര്‍ ആയിരുന്ന കെ.ആര്‍ അരവിന്ദാക്ഷന്‍ നായരുടെ ശ്രമഫലമായാണ് കുമ്പഴയില്‍ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് കുമ്പഴ ഓപ്പണ്‍ സ്റ്റേജിന്റെ സമീപം നഗരസഭയുടെ സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് ഹെല്‍ത്ത് സെന്റര്‍ അവിടേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതിന്റെ ഉത്ഘാടനവും ഏറെ വിവാദമായിരുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉദ്ഘാടനം അലങ്കോലപ്പെടുത്തിയിരുന്നു. കുമ്പഴയുടെ വികസനത്തെപ്പറ്റി നിരന്തരം പ്രസംഗിക്കുന്ന കൗൺസിലർമാർ ഇപ്പോള്‍ മൌനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഹെല്‍ത്ത് സെന്ററിനു സമീപം ലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത കംഫർട്ട് സ്റ്റേഷൻ (വഴിയിടം) ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ പൂട്ടിയിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ വാര്‍ഡ് മെമ്പര്‍ ഇന്ദിരാമണിയമ്മ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും കുമ്പഴയുടെ വികസനക്കാര്യത്തില്‍ പത്തനംതിട്ട നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും കുമ്പഴ വികസന സമിതി ചെയര്‍മാന്‍ റെജി മൂലമുറിയില്‍, വൈസ് ചെയര്‍മാന്‍ ദീപു ഉമ്മന്‍, സെക്രട്ടറി ജി.ആര്‍. ബാലചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1