ഓമല്ലൂര്‍ : സംരക്ഷിക്കാന്‍ പദ്ധതിയില്ലാത്തതിനാല്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു. സ്വകാര്യ-പൊതു സ്‌ഥലങ്ങളിലായി നാല്‍പതില്‍പരം കുളങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ ഉണ്ടായിരുന്നുവെന്നാണ് രേഖകള്‍. എന്നാല്‍ സംരക്ഷണം ലഭിക്കാത്തതിനാല്‍ കുളങ്ങളില്‍ പലതും നശിച്ചു. ഇന്ന് അവശേഷിക്കുന്നത് രണ്ടു കുളങ്ങള്‍ മാത്രം. രാഷ്ര്‌ടീയ സ്വാധീനം ഉപയോഗിച്ച് ചിലര്‍ കുളങ്ങള്‍ മണ്ണിട്ട് മൂടുകയായിരുന്നു. പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ് ആയിരുന്നു മഞ്ഞിനിക്കര ചാലിങ്കര പള്ളിക്ക് സമീപമുള്ള കുറുംചാല്‍ എന്നറിയപ്പെടുന്ന കുരുവേലി ചിറ. രണ്ടാം വാര്‍ഡ് ഐമാലി വെസ്‌റ്റിനേയും പതിമൂന്നാം വാര്‍ഡ് മഞ്ഞനിക്കരക്കും അതിര്‍ത്തി നിശ്‌ചയിച്ചുകൊണ്ട് നാല് ഏക്കറില്‍ വ്യാപിച്ചു കിടന്നിരുന്ന ഈ ചാല്‍ പഞ്ചായത്തിന്റെ അനാസ്‌ഥ മൂലം ദുര്‍ഗന്ധം വമിക്കുന്ന വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ മുഴുവന്‍ ചാലിലേക്കാണ് നിക്ഷേപിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായിരുന്നു കുറിഞ്ചാല്‍. ഇവിടെയുള്ള വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. ചെന്നീര്‍ക്കരപഞ്ചായത്തിനെയും ഓമല്ലൂര്‍ പഞ്ചായത്തിനേയും വേര്‍തിരിച്ച് ജലസമൃദ്ധിയോടെ ഒഴുകിയിരുന്ന വലിയ തോടും വറ്റി വരണ്ടു. താണാമുട്ടം ഏലായില്‍ ഇരിപ്പു കൃഷി ചെയ്യാനുള്ള ജലം ലഭിച്ചിരുന്നത് ഇവിടെ നിന്നാണ്. കൂടാതെ മഞ്ഞനിക്കരയിലെയും ചെന്നീര്‍ക്കരയിലെയും കോളനി നിവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ശുദ്ധജലത്തിന് ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. മുണ്ടകന്‍ ഏലയുടെ വിരിമാറിലൂടെ ജലസമൃദ്ധിയോടെ ഒഴുകിയിരുന്ന ജല സ്രോതസ്സും ഓര്‍മ്മയായി. നീരൊഴുക്ക് നിലച്ചതോടെ ഇരിപ്പു കൃഷി ചെയ്‌തിരുന്ന ഇവിടെ കൃഷി ഇറക്കാന്‍ ആവാതെ ഏക്കറ് കണക്കിന് വയലുകള്‍ തരിശ് കിടക്കുകയാണ്. മലിനമാക്കപ്പെട്ടു കിടക്കുന്ന ഓമല്ലൂര്‍ കുറാലിനെ പ്രധാനമന്ത്രിയുടെ അമൃത സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്. എന്നാല്‍ പഞ്ചായത്തിന്റെ കെടുകാര്യസ്‌ഥത മൂലം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാമായിരുന്ന കുറുംചാല്‍ ഇന്ന് അന്യാധീനപ്പെട്ടു കിടക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033