Wednesday, June 26, 2024 3:15 pm

‘ പരസ്പരം പഴിചാരിയുള്ള റിപ്പോർട്ട് വേണ്ട ’ ; പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാരിന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെരിയാറിലെ മത്സ്യക്കുരുതിയിൽ വകുപ്പുകൾക്ക് മുന്നറിയിപ്പുമായി സർക്കാർ. പരസ്പരം പഴിചാരിയുള്ള റിപ്പോർട്ട് വേണ്ടെന്ന് സർക്കാർ നിർദേശം. വസ്തുതകൾ മാത്രം നൽകാനും കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാനും നിർദേശം നൽകി. മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡും ഇറിഗേഷൻ വകുപ്പും പരസ്പരം പഴിചാരി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഗുരുതര വീഴ്ച ഉണ്ടായെന്ന് ഇറിഗേഷൻ വകുപ്പ് റിപ്പോർട്ട് നൽകിയത്. മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ പ്രതിക്കൂട്ടിലായ ഇറിഗേഷൻ വകുപ്പാണ് ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയത്.

എന്നാൽ മുന്നറിയിപ്പില്ലാതെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ന്യായീകരണം. അതേസമയം പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിനെ (പിസിബി) തള്ളി കുഫോസ് റിപ്പോർട്ട് നൽകി. പെരിയാറിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിലെന്നാണ് റിപ്പോർട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ അലൈൻസ് മറൈൻ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മല്ലപ്പള്ളി നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം നീളുന്നു

0
കീഴ്‌വായ്പൂര് : മല്ലപ്പള്ളി പഞ്ചായത്ത് നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം പൂർത്തിയാകുന്നതും കാത്ത്...

വിവാദ പരാമർശം : പ്രധാനമന്ത്രിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

0
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി. തെരഞ്ഞെടുപ്പ്...

നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
വെണ്ണിക്കുളം : നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ മുതുപാലയിൽ...

സ്പീക്കര്‍ പദവി : ഭരണപക്ഷം സമവായം ആഗ്രഹിച്ചില്ല ; തങ്ങൾ ഉദ്ദേശിച്ചത് ശബ്‌ദവോട്ടോടെ നടന്നെന്നും...

0
ന്യൂ ഡല്‍ഹി: ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിൽ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍...