തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനുമില്ല. എട്ടാം തീയതി ആയിട്ടും ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു പോലും വിതരണം ചെയ്തിട്ടില്ല. സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. അതേസമയം, വിരമിച്ച 42000 പേർക്ക് രണ്ടുമാസത്തെ പെൻഷൻ കുടിശികയാണ്. ജൂൺ മാസത്തെ പെൻഷൻ നൽകാത്തതിന് അധികൃതർക്ക് വ്യക്തമായ കാരണമില്ലെന്നിരിക്കെ, ജൂലൈ മാസത്തെ പെൻഷൻ അനന്തമായി നീളുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പെൻഷൻ വിതരണത്തിന് സഹകരണവകുപ്പുമായി വാർഷിക കരാർ ഒപ്പിടാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.