ഭോപ്പാൽ : ഏഴ് മാസത്തോളമായി തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കുന്നില്ല. മോഡുലാർ കിച്ചണുകൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. കുറച്ച് മാസങ്ങളായി മാനേജ്മെന്റ് ശമ്പളം നൽകിയിരുന്നില്ല. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മനംനൊന്താണ് സുഹൃത്തുക്കളെ വിഷം കഴിച്ചതെന്ന് സുഹൃത്തായ അനിൽ നിഗം പറഞ്ഞു.
ശമ്പളം നൽകാത്തതിനെ തുടർന്നാണ് തൊഴിലാളികൾ വിഷം കഴിച്ചതെന്ന് മുതിർന്ന പോലീസ് ഓഫീസർ അജയ് സിംഗ് കുശ്വാഹ പറഞ്ഞു. കുടാതെഇവരെ ബംഗംഗയിലെ മറ്റൊരു ഫാക്ടറിയിൽ ജോലിക്ക് മാറ്റുകയും ചെയ്തതായി ആരോപണമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഓഫീസർ അജയ് സിംഗ് കുശ്വാഹ പറഞ്ഞു.