ഏനാത്ത് : സുരക്ഷാ സംവിധാനമില്ലാത്തതിനാൽ മിനി ഹൈവേയിലൂടെയുള്ള യാത്ര അപകടസാധ്യത വർധിപ്പിക്കുന്നു. കടമ്പനാട്-ഏഴംകുളം മിനി ഹൈവേയിൽ ഏനാത്ത് മുതൽ ഏഴംകുളം വരെയുള്ള ഭാഗത്ത് കഴിഞ്ഞ കുറച്ചുനാളുകളായി ഒട്ടേറെ വാഹനാപകടങ്ങളുണ്ടായി. എതിർഭാഗം കാണാൻ സാധിക്കാത്തവിധമുള്ള വളവുകൾ, വിവിധയിടങ്ങളിലെ കുഴികൾ, കുത്തിറക്കങ്ങൾ, വശം ഇടിഞ്ഞ പാലം ഇവയെല്ലാം യാത്രക്കാർക്ക് അപകടക്കെണിയാകുകയാണ്. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകളിടാൻ റോഡിന്റെ വശങ്ങളിൽ കുഴിച്ചിരുന്നു. പലയിടത്തും ഇപ്പോൾ റോഡ് വശങ്ങൾ പൊട്ടി കുഴികളായിത്തുടങ്ങി. കൈതമുക്ക് ജംഗ്ഷന് സമീപം വലിയ ഇറക്കത്തിൽ പൈപ്പിടൽ കഴിഞ്ഞപ്പോൾ വന്ന മണ്ണ് അടിഞ്ഞുകൂടി റോഡ് നാശമായി. മണ്ണിൽ കയറി വാഹനം നിയന്ത്രണംവിട്ട് ഒട്ടേറെ അപകടങ്ങൾ ഇവിടെയുണ്ടായെന്ന് നാട്ടുകാർ പറയുന്നു. ചിലയിടത്ത് കുഴി കൃത്യമായി മൂടാത്തതിനാൽ ഭാരവാഹനങ്ങൾ താഴ്ന്നുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മുട്ടത്ത്കാവ് ഭാഗത്ത് പൈപ്പ് ലൈൻ പണിക്ക് കുഴിച്ചിടത്ത് വലിയ കുഴിയായിട്ടുണ്ട്. മുൻപ് പലതവണ കുഴി അടച്ച ഇടമാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1