കൊല്ലം : തെരുവുനായ നിയന്ത്രണ പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മടി. ഫണ്ടുണ്ടായിട്ടും വന്ധ്യംകരണ ശസ്ത്രക്രിയകൾ തുടരാൻ കഴിയാത്തത് തെരുവുനായ്ക്കളുടെ എണ്ണം പെരുകാൻ ഇടയാക്കുകയാണ്. ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, ചിതറ, നെടുവത്തൂർ, ഓച്ചിറ, പനയം, തൊടിയൂർ എന്നീ പഞ്ചായത്തുകളിലാണ് തെരുവുനായ വന്ധ്യംകരണ പരിപാടി പൂർത്തിയായത്. ചാത്തന്നൂർ, ചിറക്കര, ഉമ്മന്നൂർ, മൈലം, പന്മന, പൂതക്കുളം പഞ്ചായത്തുകളിൽ ഇപ്പോൾ ശസ്ത്രക്രിയ തുടരുന്നുണ്ട്. മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും നിന്ന് അനുകൂല സമീപനമുണ്ടായിട്ടില്ല.
വന്ധ്യംകരണത്തിന് സൗകര്യമില്ല : തെരുവു നായ്ക്കൾ പെരുകുന്നു
RECENT NEWS
Advertisment