കൊച്ചി : നോക്കുകൂലി ചോദിച്ചതിന് കുന്നംകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പിടിച്ചുപറിക്കെതിരെ കേസെടുത്തതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പിടിച്ചു പറിക്ക് കേസെടുക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
നോക്കുകൂലി ചോദിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നുണ്ട്. ഇതിന്റെ കരട് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികളെ സ്വാഗതം ചെയ്ത കോടതി ചുമട്ടുതൊഴിലാളി നിയമ ഭേദഗതി എന്ന് നടപ്പാക്കുമെന്നും ആരാഞ്ഞു.