Saturday, April 5, 2025 6:32 am

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു ; നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിവരെയായിരുന്നു സമയം. നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. 22നു വൈകിട്ട് മൂന്നു വരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള അവസരം.

നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍, അരുവിക്കരയില്‍ കെ ശബരീനാഥന്‍, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, കോഴിക്കോട് നോര്‍ത്ത് എംടി രമേശ് തുടങ്ങിയവര്‍ ഇന്നാണ് പത്രിക നല്‍കയിത്. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

അതതു നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ഇക്കുറി നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ തയാറാക്കാനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച നടക്കും

0
മധുര : സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള...

ട്രാക്ടർ ട്രോളി കിണറ്റിൽ വീണ് ഏഴ് സ്ത്രീ കർഷകത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ട്രാക്ടർ ട്രോളി കിണറ്റിൽ...

ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും

0
കൊച്ചി : വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും....

ഐപിഎൽ : മുംബൈയെ 12 റൺസിന് വീഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

0
ലഖ്‌നൗ: അവസാന ഓവർ വരെ ആവേശം അലതല്ലിയ പോരിൽ മുംബൈയെ വീഴ്ത്തി...