ആലപ്പുഴ : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ നൂറനാട് മലകൾ ഇടിച്ച് മണ്ണ് എടുക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. സർവ്വകക്ഷി യോഗം ചേരുന്നത് വരെ മണ്ണെടുപ്പ് നിർത്തി വയ്ക്കാൻ എഡിഎമ്മിന്റെ നിർദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഇതേ തുടര്‍ന്ന് മണ്ണ് എടുക്കുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ നടത്തിയിരുന്ന സമരവും തത്ക്കാലികമായി നിർത്തിവെച്ചു. ഈ മാസം 16ന് സർവകക്ഷി യോഗം ചേരും. സർവകക്ഷി യോഗത്തിലെ തീരുമാനം എതിരാണെങ്കിൽ വീണ്ടും സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.
നൂറനാട് മണ്ണെടുപ്പ് നിർത്താന്‍ എഡിഎം നിർദ്ദേശം ; സമരം തത്ക്കാലികമായി നിർത്തിവെച്ചു
RECENT NEWS
Advertisment