തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ 2024 ഡിസംബർ 21 ന് മുൻപായി NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/8592958677 നമ്പറിലോ [email protected] വിലാസത്തിലോ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1