Wednesday, July 2, 2025 12:50 pm

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ : മാസാചരണത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാര്‍ഡ് ഉള്ളവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് ഈ കാലയളവ് പ്രയോജനപ്പെടുത്താം.

വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനവും വിദേശപഠനത്തിന് പ്രവേശനനടപടി പൂര്‍ത്തിയാക്കിയവര്‍ക്കും വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസി കേരളീയര്‍ക്ക് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡും ലഭിക്കും.

ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവുമാണ് കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എന്‍.ആര്‍.ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായി നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡ് പ്രയോജനപ്പെടുത്താം. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.kerala.gov.in വഴി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘വിത്തൂട്ട്‌’ പദ്ധതിയിലൂടെ ഇതുവരെ വിതറിയത്‌ 1.33 ലക്ഷം വിത്തുണ്ടകൾ

0
പത്തനംതിട്ട : മനുഷ്യ–-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനുവേണ്ടി വനംവകുപ്പ്‌ വിഭാവനം ചെയ്‌ത ‘വിത്തൂട്ട്‌’...

15കാരിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസിൽ 16 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: 15കാരിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസിൽ...

സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദം നീക്കി ; ഇനി ഉപയോഗിക്കുക...

0
തിരുവനന്തപുരം : സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദംനീക്കി. പകരം...

ജമാഅത്തെ ഇസ്ലാമിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : ജമാഅത്തെ ഇസ്ലാമിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ....