Wednesday, July 2, 2025 11:09 am

70 പ്രവാസികളെ സംരംഭകത്വത്തിന് സജ്ജരാക്കി നോര്‍ക്ക റൂട്ട്സ് ശില്പശാല

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ ബി എഫ് സി) ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോഴഞ്ചേരി മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെൻ്ററിൽ പ്രവാസികൾക്കും തിരികെ എത്തിയവർക്കുമായി സംഘടിപ്പിച്ച സൗജന്യ ഏകദിന സംരംഭകത്വ ശില്പശാലയിൽ 70 പേരെ സംരംഭം തുടങ്ങുന്നതിന് സജ്ജരാക്കി. പ്രവാസത്തിനു ശേഷം മടങ്ങി എത്തിയവരാണ് പങ്കെടുത്ത എല്ലാവരും. നാട്ടിൽ സ്വന്തം നിലയിൽ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് 70 പേരും ശിൽപ്പശാലയിൽ പങ്കെടുത്തത്. ഓരോ വ്യക്തിയും ആഗ്രഹിച്ച സംരംഭം തുടങ്ങുന്നതിന് ആവശ്യമായ അറിവ് പകർന്നു നൽകിയതിനൊപ്പം വിവിധ സഹായങ്ങളും സേവനങ്ങളും എവിടെ നിന്നൊക്കെ ലഭിക്കാം എന്ന മാർഗനിർദേശവും ലഭ്യമാക്കി. ശിൽപ്പശാല നോർക്ക റൂട്ട്സ് ജനറൽ മാനേജർ രശ്മി.റ്റി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ്, നോർക്ക റൂട്ട്സ് പി ആർ ഒ സി. മണിലാൽ എന്നിവർ സംസാരിച്ചു. നോർക്ക റൂട്ട്സ് എൻ ബി എഫ് സി പ്രോജക്ട്സ് മാനേജർ കെ.വി. സുരേഷ് മാർഗനിർദേശ ക്ലാസ് നയിച്ചു.

സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിംഗ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ ഉൾപ്പെടെ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അറിവു പകരുന്ന നിരവധി വൈവിധ്യം നിറഞ്ഞ സെഷനുകൾ ഉൾപ്പെടുത്തിയാണ് ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍ ബി എഫ് സി. പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ), തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സേവനവും എന്‍ ബി എഫ് സി വഴി പ്രവാസികൾക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണ്ണടി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കലാമേളയും നടന്നു

0
മണ്ണടി : പടിഞ്ഞാറ് 238-ാംനമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും...

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ...

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം

0
ന്യൂഡൽഹി : പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ...

ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ്രൊ​ഫ​ഷണൽ മീ​റ്റ് സംഘടിപ്പിച്ചു

0
പ​ത്ത​നം​തി​ട്ട : മോ​ദി സർ​ക്കാ​രി​ന്റെ വി​ക​സ​നനേ​ട്ട​ങ്ങൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബി​...