ദില്ലി: വരും ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് 24 മണിക്കൂറിനകം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദം ആകുമെന്നാണ് പ്രവചനം.
ഇത് കൂടാതെ അടുത്ത 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നും മുന്നറിയിപ്പുണ്ട്. ദില്ലി കൂടാതെ മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, അസ്സം എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത എന്നാണ് പ്രവചനം.