തിരുവനന്തപുരം : നമ്മുടെ നദീതടങ്ങളും ജലാശയങ്ങളും മലിനമാകുന്നതിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാകാലത്തും ഒരു മുഖ്യ ചർച്ചാവിഷയമാണ്. ആളുകൾ മരിക്കുന്നതിന്റെ കാരണങ്ങൾ പലതാണ്. എന്നാൽ ഇന്ത്യയിൽ പ്രതിവർഷം മലിനജലം കുടിച്ച് മാത്രം മരിക്കുന്നത് എട്ടു ലക്ഷത്തിൽ പരം ആളുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കേരളത്തിൽ അല്ലല്ലോ എന്ന ചിന്ത നമ്മുക്ക് തോന്നിയേക്കാം. എന്നാൽ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലാണ് മലിനജലം മൂലം മരിക്കുന്ന ജനങ്ങളിൽ അധികവും ഉള്ളത്.
ശുദ്ധജല ലഭ്യതയുടെ കാര്യത്തിൽ രാജ്യന്തര തലത്തിൽ 122 രാജ്യങ്ങളിൽ 120 എന്ന സ്ഥാനമാണ് ഇന്ത്യക്കുള്ളത്. കേരളത്തിന്റെ സ്ഥിതിയും അത്ര മോശമല്ല. കേരളത്തിലെ ജലശ്രോതസുകളിലെ നല്ലൊരു ശതമാനവും മലിനജലത്താൽ മൂടികഴിഞ്ഞിരിക്കുകയാണ്. ഇവിടങ്ങളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അധികമായി കണ്ടെത്തിയിട്ടുണ്ട്.
ബാക്ടീരിയകൾ രൂപപ്പെടുവാനുള്ള കാരണം പലതാണെങ്കിലും കോളിഫോം ബാക്ടീരിയയുടെ കാരണം സെപ്റ്റിക് ടാങ്കിലെ മാലിന്യം വെള്ളത്തിൽ കലരുന്നതാണ്. മലീനകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് തൃശൂർ ജില്ലയാണ്. ഏറ്റവും പിന്നിൽ നിൽക്കുന്നത് കാസർഗോഡ് ജില്ലയും. രാസ വസ്തുക്കൾ ഏറ്റവും അധികം കലർന്നിരിക്കുന്നത് കേരളത്തിലെ വെള്ളത്തിൽ ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഫ്ലൂറോയിഡ്, നൈട്രേറ്റ്, ആഴ്‌സനിക് തുടങ്ങിയവയുടെ സാന്നിധ്യമാണ് ജലത്തെ വിഷമാക്കി മാറ്റുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ ഒഴുകുന്ന ജലം ശുദ്ധമാണെന്ന ധാരണകളെ തിരുത്തി കുറിക്കുന്നതാണ് ഇത്തരം പഠനങ്ങൾ. നഗരവൽക്കരണവും വ്യവസായികവൽക്കരണവും ഞൊടിയിടയിൽ വർധിച്ചതാണ് ഈ മലിനീകരണത്തിലേക്കു നയിച്ചത് എന്നാണ് സൂചന.
ഏറ്റവും അധികം നദികൾ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കേരളം. കേരളത്തിലെ 21 നദികളാണ് മലിനമായിരിക്കുന്നത്. ഭാരതപ്പുഴ, കരമന, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കുറ്റ്യാടി, പെരിയാർ തുടങ്ങിയ നദികളാണ് ഇവയിൽ ചിലത്. ഇവ പൂർണമായും മാലിന്യവിമുക്തമാക്കാനുള്ള നടപടികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല നഗരമേഖലകളിൽ നിന്ന് പുറംതള്ളുന്ന മാലിന്യത്തിന്റെ നല്ലൊരു ഭാഗവും ഉൾകൊള്ളുന്നത് നദികളാണ്.
അഷ്ടമുടി, വേമ്പനാട് കായലുകളുടെ ശുചീകരണത്തിൽ വീഴ്ച വരുത്തിയതിന് സംസ്ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യുണൽ 10 കോടി രൂപ പിഴയിട്ടത് ഈ അടുത്ത കാലത്താണ്. അറവു മാലിന്യം ഉൾപ്പെടെ ഒഴുകിയെത്തുന്നതോടെ നദികളുടെ പരിസരത്തുകൂടി കടന്നു പോകാൻ സാധ്യമാകാത്ത അവസ്ഥയാണുള്ളത്. കായലുകളുടെ ശുചീകരണത്തിനായി ബജറ്റുകളിൽ അടക്കം കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. മാത്രമല്ല ടാപ്പുകളിലൂടെ എത്തുന്ന വെള്ളത്തെയും ഭയക്കേണ്ടതുണ്ട്.
വെള്ളം പോലും കണ്ണടച്ച് കുടിക്കാൻ വയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് കാരണക്കാരൻ നമ്മൾ തന്നെയാണ്. ഭൂമിക്ക് താങ്ങാവുന്നതിലും അധികം ഭാരം കൊടുക്കുകയാണ്. ഇത് മനുഷ്യർക്ക് ആപത്തായി തന്നെ തീരുകയാണ്. നദികളിലെ മലിനീകരണത്തിനു ഒരു ശാശ്വത പരിഹാരം കണ്ടില്ല എങ്കിൽ വലിയ വിപത്തിനെ തന്നെ നേരിടേണ്ടതായി വരും. കാരണം ഒരിറ്റ് കുടി വെള്ളത്തിനായി കേഴുന്ന കാലം അകലെയല്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033