ദില്ലി: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. രോഗവ്യാപനത്തെ പ്രാദേശിക നിയന്ത്രണങ്ങളിലൂടെ കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിദേശ വാക്സീനുകള്‍ക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം തുടരും.