റാന്നി: വഴി തെറ്റാതിരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ പലതും വഴി തെറ്റിക്കുന്നതാകുന്നു. മുക്കട-ഇടമണ്‍-അത്തിക്കയം എംഎല്‍എ റോഡില്‍ ഇടമുറി ക്ഷേത്രത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്ഥാപിച്ച ദിശാ ബോര്‍ഡില്‍ ഇപ്പോള്‍ അക്ഷരങ്ങള്‍ ഇല്ല. ഇത്തരത്തില്‍ ശബരിമല പാതകളില്‍ കഴിഞ്ഞ തീര്‍ഥാടന കാലത്തിന് മുന്‍പായി സ്ഥാപിച്ച ബോര്‍ഡുകളിലെ അക്ഷരങ്ങള്‍ മാഞ്ഞു പോയിട്ടുണ്ട്. ഇതോടെ ദിശാ ബോര്‍ഡുകള്‍ നോക്കുകുത്തിയായി മാറി. പച്ച ചായമടിച്ച ബോര്‍ഡുകളില്‍ വെള്ള കളര്‍ സ്റ്റിക്കറുകളിലാണ് സ്ഥലനാമങ്ങള്‍ എഴുതി വെച്ചിരുന്നത്. ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ വ്യാപകമായി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ അക്ഷരങ്ങള്‍ മാഞ്ഞു ബോര്‍ഡുകള്‍ മാത്രം ആയിരിക്കുകയാണ്. ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചതാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. ശബരിമല പാതകളില്‍ എത്തുന്ന ഇതര സംസ്ഥാന തീര്‍ഥാടകരാണ് ബോര്‍ഡുകള്‍ ഇല്ലാത്തതുമൂലം വലയുന്നത്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. ചില സ്ഥലങ്ങളില്‍ തെറ്റായ സ്ഥലനാമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകളും വെച്ചതായി ആക്ഷേപമുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ വിഷയത്തില്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.