Thursday, July 3, 2025 11:15 am

ഡാമുകൾ തുറക്കാൻ നിറയുന്നതുവരെ കാത്തിരിക്കില്ലെന്ന് ഡാം സേഫ്റ്റി ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടുക്കിയടക്കം സംസ്ഥാനത്തെ ഡാമുകൾ തുറക്കാൻ നിറയുന്നതുവരെ കാത്തിരിക്കില്ലെന്ന് ഡാം സേഫ്റ്റി ചെയർമാൻ. കേന്ദ്ര ജലകമ്മീഷന്റെ  മാനദണ്ഡമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. എന്നാൽ പ്രളയഭീതിയുടെ പേരിൽ അനാവശ്യമായി വെളളം ഒഴുക്കിക്കളഞ്ഞാൽ അത് സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നും ജസ്റ്റീസ് സി.എൻ രാമചന്ദ്രൻ നായർ  പറ‌ഞ്ഞു. ഡാം മാനേജ്മെന്‍റിലെ പിഴവാണ് 2018ലെ പ്രളയത്തിന് കാരണമെന്ന വിമർശനം തുടരുന്നതിനിടെയാണ് ഡാം സേഫ്റ്റി ചെയർമാൻ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ജലകമ്മീഷൻ തയാറാക്കിയ റൂൾ കർവ് പ്രധാനപ്പെട്ട ഡാമുകൾക്കല്ലാം ബാധകമാണ്. ഓരോ മാസവും ഡാമിന്റെ  പരാമവധി സംഭരണശേഷി മുൻകൂട്ടി നിശ്ചിയിച്ചിട്ടുണ്ട്.

മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭരണശേഷിക്ക് മുകളിലേക്ക്  പോകാൻ വിടില്ല. അതായത് മഴകൂടുതൽ പെയ്താൽ ഡാമുകൾ നിറയും മുമ്പേതന്നെ ഷട്ടറുകൾ തുറക്കേണ്ടിവരും. എന്നാൽ അനാവശ്യമായ പ്രളയഭീതിയുടെ പേരിൽ വെളളം ഒഴുക്കിക്കളയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ മാനദണ്ഡമനുസരിച്ചേ മുന്നോട്ടുപോകൂ. പക്ഷേ കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയത്തിനുശേഷം മിക്ക ഡാമുകളിലും എക്കലും മണലും നിറഞ്ഞു. ഇതോടെ സംഭരണ ശേഷിയിൽ കുറവുണ്ടായി. ഇതെങ്ങനെ ബാധിക്കുമെന്ന് ഈ മഴക്കാലത്തെ അറിയാൻ പറ്റുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുണ്ടും കുഴിയും നിറഞ്ഞ് വൃന്ദാവനം-മുക്കുഴി, വൃന്ദാവനം-പുത്തൂർമുക്ക് റോഡുകള്‍

0
റാന്നി : കുണ്ടും കുഴിയും നിറഞ്ഞ് വൃന്ദാവനം-മുക്കുഴി,...

സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്

0
കോഴിക്കോട്: സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ...

അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസ്

0
വെണ്ണിക്കുളം : അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ...

പറമ്പിക്കുളത്ത് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
പാലക്കാട് : പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട്...