കോന്നി : വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ തല സർഗോത്സവത്തിൽ നാടൻപാട്ട് ശില്പശാല ശ്രദ്ധേയമായി. നാടൻപാട്ട് കലാകാരനായ പ്രഭാഷ് പ്രഭാകർ ആണ് കുട്ടികൾക്ക് നാടൻ പാട്ടുകളെ കുറിച്ചുള്ള അറിവുകൾ പകർന്ന് നൽകിയത്. കേരളത്തിലെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന നാടൻപാട്ടുകളെ കുറിച്ചുള്ള അറിവുകൾ കുട്ടികൾക്ക് അദ്ധ്യാപകൻ പകർന്ന് നൽകിയപ്പോൾ കുട്ടികൾ തങ്ങളാൽ ആവും വിധം നാടൻ പാട്ടിന്റെ വരികൾ വേദിയിൽ അവതരിപ്പിച്ചു.
നാടൻ പാട്ടിന്റെ തനത് ശൈലിക്കൊപ്പം ഡെസ്ക്കിൽ കൈകൾ കൊണ്ട് കൊട്ടി താളം പിടിച്ചതോടെ കാണികൾക്കും ആവേശമായി. നാടൻപാട്ട്, വഞ്ചിപ്പാട്ട്, വാമൊഴി പാട്ടുകൾ തുടങ്ങി നാടൻ പാട്ടുകളുടെ വ്യത്യസ്തത കുട്ടികളിൽ പുതിയ അനുഭവം സമ്മാനിച്ചു. കാർഷകർ കാഠിന്യമേറിയ ജോലിയുടെ ആയാസം മറക്കുവാൻ പാടിയ നാടൻ പാട്ടുകൾ പുതിയ തലമുറയിലെ കുട്ടികൾ അതെ താളത്തിൽ ഏറ്റുചൊല്ലിയതോടെ നാടൻപാട്ട് ശില്പശാല വ്യത്യസ്തമാവുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.