നതിംഗ് ഫോണ്‍ 2എ മാര്‍ച്ചില്‍ വിപണിയിലെത്തും. പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ 2023 ജൂലൈ 11-നാണ് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ ഫോണ്‍ (2എ) ലോഞ്ച് ചെയ്യുമെന്നാണ് സൂചന. മുന്‍ മോഡലിനേക്കാള്‍ ഇതിന് വില കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 6.7 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമെന്‍സിറ്റി 7200 അള്‍ട്ര ചിപ്സെറ്റ്, ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, നതിംഗ് ഒഎസ് 2.5 എന്നിവ നതിഗ് ഫോണ്‍ 2 എക്ക് ഉണ്ടായിരിക്കും. സ്മാര്‍ട്ട്ഫോണിന് നത്തിംഗ് ഫോണിനേക്കാള്‍ വില കുറവായിരിക്കുമെന്ന് നഥിംഗ് സിഇഒ കാള്‍ പേ കമ്പനിയുടെ ഔദ്യോഗിക വീഡിയോയിലൂടെ സൂചന നല്‍കി. കിടിലന്‍ ഫോണിന്റെ ഏറ്റവും പ്രധാന ഫീച്ചര്‍ മികച്ച ക്യാമറയാണ്. 50 മെഗാപിക്‌സലാണ് റിയര്‍ ക്യാമറ. നതിങ് ഫോണ്‍ ടുവിന്റെ ബജറ്റ് മോഡലായിരിക്കും ഇത്. വിപണിയില്‍ അവതരിപ്പിച്ചാല്‍ അന്നു തന്നെ ഫ്‌ളിപ്കാര്‍ട്ട് വഴി ഇന്ത്യന്‍ വിപണിയിലും ലഭ്യമാകും. മികച്ച പ്രകടനവും മികച്ച ക്യാമറയും വ്യത്യസ്തമാക്കുന്ന ഫോണ്‍ ആയിരിക്കും ഇത്. കമ്പനിയുടെ സൈന്‍ നവീകരണവും പുതിയ സോഫ്റ്റ് വെയറും ഡിസൈന്‍ ശ്രദ്ധേയമാക്കും.
മാര്‍ച്ച് അഞ്ചിന് നടക്കുന്ന ലോഞ്ച് ഇവന്റില്‍ മാത്രമേ നതിംഗ് ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാനാകൂ. എങ്കിലും രാജ്യാന്തര വിപണിയില്‍ ഏകദേശം 400 ഡോളര്‍ വില ഈടാക്കുന്ന മോഡലിന് ഇന്ത്യയില്‍ 30,000 രൂപ റേഞ്ചിലാണ് വില പ്രതീക്ഷിക്കുന്നത്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒലഡ് ഡിസ്പ്ലേ ഈ ഫോണിനെ വ്യത്യസ്തമാക്കും. മുമ്പ് റെഡ്മി നോട്ട് 13 പ്ലസില്‍ ഉപയോഗിച്ചിരുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 7200 അള്‍ട്ട ചിപ്സെറ്റ് ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരും. 50 എംപി പ്രൈമറി സെന്‍സറും 50 എംപി സെക്കന്‍ഡറി സെന്‍സറും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ നതിംഗ് ഫോണിനെ വ്യത്യസ്തമാക്കും. സെല്‍ഫി, വീഡിയോ കോളിംഗ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ 32 എംപി ഫ്രണ്ട് ഫേസിംഗ് ഷൂട്ടറും മോഡലിലുണ്ടാകും. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാകും പ്രവര്‍ത്തനം. ബജറ്റ് സ്മാര്‍ട്ട്ഫോണിന് 45 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുണ്ടായിരിക്കും.