റാന്നി : കെ.എസ്.ഇ.ബി റാന്നി നോര്‍ത്ത് സെക്ഷന്‍ മുന്നറിയിപ്പായി ഇറക്കിയിരിക്കുന്ന നോട്ടീസ് ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ആണെന്ന് ആരോപണം. പഴവങ്ങാടി ചെറുകുളഞ്ഞി ട്രാന്‍സ്ഫോര്‍മറിന്‍റ പരിസരത്താണ് ആണ് തെറ്റായ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ നോട്ടീസ് പതിച്ചിരിക്കുന്നത്. വൈദ്യുതി അപകടങ്ങള്‍ കണ്ടാല്‍ അറിയിക്കുവാനുള്ള നമ്പരുകളുടെ കൂടെയാണ് തെറ്റായ ലാന്‍ഡ് ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നമ്പരില്‍ വിളിച്ചാല്‍ റാന്നിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് കിട്ടുന്നത്. സംഭവം കരാറുകാരന്‍ വരുത്തിയ പിഴവാണെന്നും ഉടന്‍ തന്നെ തിരുത്തിയ നോട്ടീസുകള്‍ പുറത്തിറക്കുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.