വോട്ടര്‍പട്ടിക ആധാര്‍ ബന്ധിപ്പിക്കല്‍ പ്രത്യേക സൗകര്യം
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ വാട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഈ മാസം 17, 18, 24, 25 തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. വോട്ടര്‍മാര്‍ ആധാര്‍ കാര്‍ഡും, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി താലൂക്ക് വില്ലേജ് കേന്ദ്രങ്ങളില്‍ എത്തി അവസരം പ്രയോജനപ്പെടുത്തണം.
വളര്‍ത്തു നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പ്
പള്ളിക്കല്‍ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്സിനേഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ നടത്തും. 19ന് രാവിലെ 10ന് കൈതയ്ക്കല്‍ ബ്രദേഴ്സ് ഗ്രൗണ്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രതിരോധ കുത്തിവയ്പ്പ് ചാര്‍ജ് 30 രൂപ. ലൈസന്‍സ് ഫീസ് 10 രൂപ.
പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകളുടെ വിവരങ്ങള്‍: വാര്‍ഡ് ഒന്നില്‍ 20ന് രാവിലെ 10ന് ഗണപതി അമ്പലം, 11ന് കെഎസ്ഇബി ജംഗ്ഷന്‍(പ്രതിഭ). വാര്‍ഡ് രണ്ടില്‍ 19ന് രാവിലെ 10ന് ലളിതകലാ പഠന കേന്ദ്രം, 11ന് ഇളംപള്ളില്‍ സബ് സെന്റര്‍. വാര്‍ഡ് മൂന്നില്‍ 20ന് രാവിലെ 10ന് ചക്കന്‍ചിറമല 75-ാം നമ്പര്‍ അംഗന്‍വാടി, 11ന് കൊച്ചുതറ 105-ാം നമ്പര്‍ അംഗന്‍വാടി.
വാര്‍ഡ് നാലില്‍ 22ന് രാവിലെ 10ന് ഹിരണ്യനല്ലൂര്‍ അംഗന്‍വാടി, 11ന് കൊല്ലാട്ട് അംഗന്‍വാടി. വാര്‍ഡ് അഞ്ചില്‍ 23ന് രാവിലെ 10ന് നിലമേല്‍ എരിലേത്ത് ജംഗ്ഷന്‍, 11ന് വിളയില്‍കട ജംഗ്ഷന്‍. വാര്‍ഡ് ആറില്‍ 24ന് രാവിലെ 10ന് ആലുമ്മൂട് ജംഗ്ഷന്‍. വാര്‍ഡ് ഏഴില്‍ 19ന് രാവിലെ 10ന് പഴകുളം മുസ്ലിംപള്ളി തെക്കുവശം. വാര്‍ഡ് എട്ടില്‍ 20ന് രാവിലെ 10ന് വെറ്ററിനറി സബ് സെന്റര്‍ പഴകുളം. വാര്‍ഡ് ഒന്‍പതില്‍ 22ന് രാവിലെ 10ന് ഉദയഗിരി അംഗന്‍വാടി. വാര്‍ഡ് പത്തില്‍ 19ന് രാവിലെ 10ന് ക്ഷീരപരിശീലന കേന്ദ്രം, 11ന് പ്രതിഭാ ജംഗ്ഷന്‍.
വാര്‍ഡ് 11ല്‍ 20ന് രാവിലെ 10ന് പുത്തന്‍പുരയ്ക്കല്‍, 11ന് എല്‍പിഎസ് ചേന്ദംപള്ളില്‍. വാര്‍ഡ് 12ല്‍ 22ന് രാവിലെ 10ന് കുന്നത്തൂക്കര അംഗന്‍വാടി. വാര്‍ഡ് 13ല്‍ 23ന് രാവിലെ 10ന് തെക്കുംമുറി കോളനി സ്‌കൂള്‍ ഗ്രൗണ്ട്, 11ന് ചെറുപുഞ്ച റേഷന്‍ കട. വാര്‍ഡ് 14ല്‍ 19ന് രാവിലെ 10ന് പുത്തന്‍ചന്ത ജംഗ്ഷന്‍, 11ന് ആസാദ് ജംഗ്ഷന്‍. വാര്‍ഡ് 15ല്‍ 23ന് രാവിലെ 10ന് ചാല സ്റ്റേഡിയം. വാര്‍ഡ് 16ല്‍ 20ന് രാവിലെ 10ന് നെഹ്റു ഗ്രൗണ്ട്, 10.30ന് അംബനാട്ട്പടി, 11ന് ആലത്തിനാല്‍പടി, 11.30ന് ഫാക്ടറി ജംഗ്ഷന്‍.
വാര്‍ഡ് 17ല്‍ 22ന് രാവിലെ 10ന് പേരാണിക്കല്‍പടി, 10.30ന് ജനനി ക്ലബ്, 11ന് റീത്തുപള്ളി ജംഗ്ഷന്‍, 11.30ന് അട്ടക്കോട്. വാര്‍ഡ് 18ല്‍ 23ന് രാവിലെ 10ന് മുണ്ടപ്പള്ളി എല്‍പിഎസ്, 10.30ന് കാട്ടില്‍ ജംഗ്ഷന്‍, 11ന് ചാങ്ങേലി ജംഗ്ഷന്‍, 11.30ന് സെറ്റില്‍മെന്റ് കോളനി അംഗന്‍വാടി. വാര്‍ഡ് 19ല്‍ 19ന് രാവിലെ 10ന് സാംസ്‌കാരിക നിലയം, 11ന് തോട്ടമുക്ക്. വാര്‍ഡ് 20ല്‍ 20ന് രാവിലെ 10ന് ജനവിദ്യാകേന്ദ്രം തെങ്ങമം, 11ന് പൂന്തോട്ടം ജംഗ്ഷന്‍. വാര്‍ഡ് 21ല്‍ 22ന് രാവിലെ 10ന് യുപിഎസ് തെങ്ങമം. വാര്‍ഡ് 22ല്‍ 23ന് രാവിലെ 10ന് കുടുംബശ്രീ ഹാള്‍ തോട്ടുവ. വാര്‍ഡ് 23ല്‍ 19ന് രാവിലെ 10ന് ബ്രദേഴ്സ് ഗ്രൗണ്ട്, 11ന് പൊയ്കയില്‍ ചന്ത.
സീറ്റ് ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം 2022 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈന്‍ ആയി ഈ മാസം 30 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2 259 952, 9495 701 271, 9995 686 848
സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ 2020-2022 ബാച്ചില്‍ പഠിച്ച് വിജയിച്ച ട്രെയിനികള്‍ക്ക് എന്‍സിവിറ്റി സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം വി. വിനോദ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണപിളള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സി.എ വിശ്വനാഥന്‍, പി. ഗീത, കെ. ഷൈമോന്‍, ഡി. ജിന്‍സ്, അനിത തോമസ്, സി.എ ആര്യ, എസ്. അനില്‍കുമാര്‍, പി.ടി.എ ട്രഷറര്‍ റെജി സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ വാഴവിത്ത്
മലയാലപ്പുഴ കൃഷിഭവനില്‍ വാഴവിത്ത് സൗജന്യമായി ഈ മാസം 19 ന് വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.