തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയുന്നവരെ റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം പുറത്തുവിട്ടില്ല. താൻ ജയിച്ചുകഴിഞ്ഞാൽ വയനാട്ടിലെ ജനപ്രതിനിധിയായിത്തന്നെ തുടരും എന്നുള്ള പ്രതീതി ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചുവെന്നും എന്നാൽ കേരളത്തിലെ ജനങ്ങളെയാകെ വഞ്ചിക്കുന്ന പ്രവർത്തിയാണ് രാഹുലിന്റേതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പോളിങ് കഴിഞ്ഞയുടൻ റായ്‌ബറേലിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. അവിടെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് അവസാനദിവസം പോയി നോമിനേഷൻ നൽകി. ഇങ്ങനെയൊക്കെ ചെയ്തതിലൂടെ രാഹുൽ വയനാട്ടിലെ ജനങ്ങളോട് കാണിച്ചിരിക്കുന്നത് അങ്ങേയറ്റത്തെ വഞ്ചനയാണെന്നും മുരളീധരൻ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.